വിവിധ സര്‍വകലാശാലകളില്‍ ഒഴിവുകൾ
മലയാളം സര്‍വകലാശാല
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളില്‍ 12 ഒഴിവുകളുണ്ട്. മലയാളം–- സാഹിത്യപഠനം, ചലച്ചിത്ര പഠനം, പരിസ്ഥിതി പഠനം എന്നിവയില്‍ ഓരോന്നുവീതം ഒഴിവുകളാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ളത്.
അസോസിയറ്റ് പ്രൊഫസര്‍ തസ്തികയില്‍ മലയാളം–-സാഹിത്യരചന, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, പരിസ്ഥിതി പഠനം, വികസന പഠനം(തദ്ദേശവികസനം), ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നിവയില്‍ ഓരോന്നുവീതം ഒഴിവുകളാണുള്ളത്. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനിലും വിവര്‍ത്തനം താരതമ്യ പഠനത്തിലും പ്രൊഫസര്‍ തസ്തികയില്‍ ഓരോന്നുവീതം ഒഴിവുകളുണ്ട്.
യോഗ്യത യുജിസി മാനദണ്ഡപ്രകാരം.
ഓണ്‍ലൈനില്‍ അപേക്ഷ അയച്ചതിനുശേഷം തപാലില്‍ കോപ്പി അയക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി അഞ്ച്. തപാലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 10. വിശദവിവരം www.malayalamuniversity.edu.in.
കുസാറ്റ്
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ വിവിധ പഠനവകുപ്പുകളില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമനം നടത്തും. അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഇക്കണോമിക്സ്, ഫിസിക്കല്‍ ഓഷ്യോനോഗ്രാഫി, പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്നോളജി പഠനവകുപ്പുകളിലാണ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18.
അപ്ലൈഡ് ഇക്കണോമിക്സ്, ഇലക്‌ട്രോണിക്സ്, മറൈന്‍ ജിയോളജി ആന്‍ഡ് ജിയോ ഫിസിക്സ്, ഫിസിക്കല്‍ ഓഷ്യോനോഗ്രാഫി, ഫിസിക്സ്, ഷിപ്ടെക്നോളജി, ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിസം, സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പഠനവകുപ്പുകളിലാണ് അസോസിയറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18.
ബയോടെക്നോളജി, കെമിക്കല്‍ ഓഷ്യോനോഗ്രഫി, ഇലക്‌ട്രോണിക്സ്, ഹിന്ദി, മറൈന്‍ ജിയോളജി ആന്‍ഡ് ജിയോ ഫിസിക്സ് പഠനവകുപ്പുകളിലാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18. വിവിധ പഠനവകുപ്പുകളില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വിശദവിവരത്തിന് https://www.cusat.ac.in/, http://faculty.cusat.ac.in/
കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്ബസില്‍ പ്ലാന്റ് സയന്‍സ് പഠന വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ രണ്ടൊഴിവ്. നെറ്റ്, പിഎച്ച്‌ഡി യുള്ളവര്‍ക്ക് അപേക്ഷിക്കാം. വാക് ഇന്‍ ഇന്റര്‍വ്യു ജനുവരി 29ന് രാവിലെ പത്തിന്. വിരമിച്ച അധ്യാപകര്‍ക്ക് മുന്‍ഗണന. വിശദവിവരത്തിന് http://www.kannuruniversity.ac.in/


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ