മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ സമർപ്പണച്ചടങ്ങ് നാളെ
ഇരിട്ടി: മുഴക്കുന്ന് മൃദംഗശൈലേശ്വരീക്ഷേത്രത്തിൽ നവീകരണ കലശത്തിന് മുന്നോടിയായി നടക്കുന്ന ഒന്നാംഘട്ട പുനരുദ്ധാരണ പ്രവൃത്തികളുടെ സമർപ്പണ ചടങ്ങ് 14-ന് രാവിലെ 9.20-നും 10.20-നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. ക്ഷേത്രം ട്രസ്റ്റി ചെയർമാൻ എ.കെ.മനോഹരന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രവീന്ദ്രൻ ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വം തലശ്ശേരി അസി. കമ്മിഷണർ പി.ടി.വിജയി മുഖ്യാതിഥിയായിരിക്കും.
ബിജു ഗോപിനാഥ് ഹൈദരാബാദ്, സി.പി.ബാലൻ, ബിനോജ് ബാലൻ ആറൻമുള, മനോജ് തണ്ടാശ്ശേരി എന്നിവർ ചേർന്ന് നടത്തിയ വിവിധ പുനരുദ്ധാരണ പ്രവൃത്തികളുടെ സമർപ്പണവും നടക്കും. ക്ഷേത്രത്തിന്റെ വെബ് സൈറ്റ് രൂപകൽപ്പനചെയ്ത് സമർപ്പിച്ച തേർഡ് ഐ ടെക്‌നോളജീസ് കെ.റിതേഷിനെയും ക്ഷേത്ര ശില്പി കെ.വി.മണികണ്ഠ കുറുപ്പിനെയും ശില്പികളേയും ആദരിക്കുകയും ചെയ്യുമെന്ന് ്ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് അറിയിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ