ചരിത്രം രചിച്ച്‌ എയര്‍ ഇന്ത്യ; വനിതകള്‍ മാത്രം പറത്തിയ വിമാനം അമേരിക്കയില്‍ നിന്നും ബംഗളൂരുവിലിറങ്ങി




ഇന്ത്യന്‍ വ്യോമഗതാഗതത്തിലെ വനിതാ ശാക്തീകരണത്തിന് ഏറ്റവും പുതിയ വിജയഗാഥ രചിച്ച്‌ എയര്‍ ഇന്ത്യ. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോവിലെ സിലിക്കണ്‍വാലിയില്‍ നിന്നും വനിതകള്‍ മാത്രം നിയന്ത്രിച്ച യാത്രാവിമാനം ഇന്ന് രാവിലെ ബംഗളൂരുവിലെത്തി.

ആകെ 17000 കിലോമീറ്ററുകള്‍ 17 മണിക്കൂറുകള്‍ താണ്ടിയാണ് വനിതകള്‍ അഭിമാനനേട്ടം സ്വന്തമാക്കിയത്. കേരളമെന്ന രേഖപ്പെടുത്തിയ വിമാനമാണ് ചിരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്.

മുഖ്യപൈലറ്റ് സോയാ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റന്‍ സോയയ്‌ക്കൊപ്പം, ക്യാപ്റ്റന്‍ പാപാഗാരി തന്‍മയി, ക്യാപ്റ്റന്‍ ആകാന്‍ഷാ സോനാവാരേ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നിവരുടെ സംഘമാണ് വിമാനം പറത്തിയത്8000 മണിക്കൂര്‍ വിമാനം പറത്തി ശേഷി നേടിയ പൈലറ്റുമാരാണ് വിമാനം നയിച്ചത്. വിമാനത്തിലെ മറ്റ് ജീവനക്കാരും വനിതകളായിരുന്നു

അഭിപ്രായങ്ങള്‍