കോൺ​ഗ്രസ് കേളകം, കണിച്ചാർ മണ്ഢലം പ്രസിഡന്റുമാർ രാജി വെച്ചു.




കേളകത്തെ സന്തോഷ് ജോസഫും കണിച്ചാറിലെ വിനോയ് ജോർജ്ജുമാണ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്. രാജിക്കത്തുകൾ ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനിക്ക് കൈമാറി .കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു . പഞ്ചായത്ത്പ്രസിഡന്റ് സ്ഥാനവും മണ്ഡലം പ്രസിഡണ്ട് സ്ഥാനവും ഒന്നിച്ചു കൊണ്ട് പോകാൻ സാധിക്കില്ലെന്നാണ് റോയ് നമ്പുടാകം ഡി സി സി പ്രസിഡന്റിന് നൽകിയ വിശദീകരണം . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലയോരത്ത് നേരിട്ട പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കേളകം , കണിച്ചാർ , പേരാവൂർ പ്രസിഡന്റുമാർ രാജിക്ക് സന്നദ്ധരായത് . 

അഭിപ്രായങ്ങള്‍