റോഡരിക് ഒറ്റയ്ക്ക് വൃത്തിയാക്കി പൊതുപ്രവർത്തകനായ നിഷാദ് മണത്തണ.






പേരാവൂർ: ബാവലിപ്പുഴയിലെ മാലിന്യം ഒറ്റദിവസംകൊണ്ട് പെറുക്കിമാറ്റിയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ റോഡരിക് ഒറ്റയ്ക്ക് വൃത്തിയാക്കി പൊതുപ്രവർത്തകനായ നിഷാദ് മണത്തണ.

2020 ജനുവരി പതിനൊന്നിന് നടന്ന ക്ലീൻ ബാവലി ഗ്രീൻ മലയോരം മിഷന്റെ ഒന്നാം വാർഷിക ദിനമായ തിങ്കളാഴ്ച, പേരാവൂർ പഞ്ചായത്തിലെ കല്ലേരി മലയിൽ 30 മീറ്ററോളം ദൂരം റോഡിനിരുവശവുമാണ് നിഷാദ് മണത്തണ എന്ന പരിസ്ഥിതിപ്രവർത്തകൻ മാലിന്യമുക്തമാക്കിയത്.

ഇത്രയും ദൂരം വൃത്തിയാക്കിയപ്പോൾ തന്നെ പതിനഞ്ചോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് നീക്കം ചെയ്തത്. ഗ്രീൻ മലയോരം മിഷൻ പൊതുസമൂഹത്തിൽ ചെലുത്തിയ പ്രാധാന്യത്തിന്റെ ഓർമപുതുക്കാനാണ് താൻ റോഡിനിരുവശവും വൃത്തിയാക്കിയതെന്ന് നിഷാദ് മണത്തണ പറഞ്ഞു.

അഭിപ്രായങ്ങള്‍