കെ പി സി എച് എസ് എസ് പട്ടാന്നൂരിന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്നേഹവീടിന്റെ താക്കോൽ കൈമാറൽ മന്ത്രി ശ്രീ ഇ പി ജയരാജൻ നിർവഹിച്ചു
കെ പി സി എച് എസ് എസ് പട്ടാന്നൂരിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിനായി ഒരുക്കിയ സ്നേഹവീടിന്റെ താക്കോൽ കൈമാറൽ (17/ 01 / 2021) ഞായറാഴ്ച രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട വ്യവസായ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻ നിർവഹിച്ചു . കെ പി സി എച് എസ് എസ് പ്രിൻസിപ്പാൾ എ സി മനോജ് സ്വാഗതം പറഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു, കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി കെ സി രാജശ്രീ , മെമ്പർ ഗ്രാമപഞ്ചായത്ത് സി കെ സുരേഷ് ബാബു , ബാലകൃഷ്ണൻ കെ , കെ പി സി എച് എസ് എസ്ഹെഡ് മാസ്റ്റർ കെ സി ഗിരീഷ് കുമാർ , കെ പി സി എച് എസ് എസ് പി ടി എ പ്രസിഡന്റ് സി കെ ചന്ദ്രമതി , കെ പി സി എച് എസ് എസ് റിട്ട പ്രിൻസിപ്പാൾ പി കെ രത്‌നരാജ് കെ പി സി എച് എസ് എസ് റിട്ട ഹെഡ് മാസ്റ്റർ പി വി മനോഹരൻ , കെ പി സി എച് എസ് എസ് പൂർവ വിദ്യാർത്ഥി എ കൃഷ്ണൻ , ആനന്ദബാബു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ