രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ




കൂട്ടുപ്പുഴ കച്ചേരി കടവ് പാലത്തിനു സമീപത്തു വെച്ചാണ് കൊളച്ചേരി സ്വദേശി കെ അബ്ദു മാണിയൂർ സ്വദേശി മൻസൂർ എന്നിവരെ ഇരിട്ടി എക്സൈസ് പിടികൂടിയത്.

    ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി ഷാബുവും സംഘവും അതിർത്തിയിൽ നടത്തിയ പരിശോധനയിൽ കാറിന്റെ ബൊണറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്

     ബംഗ്‌ളൂരുവിൽ നിന്ന് കഞ്ചാവ് തളിപ്പറമ്പിലെ ചെറുകിട വിൽപ്പനക്കാർക്ക് നൽകുവാൻ വേണ്ടിയാണു കൊണ്ടുവന്നത് എക്സൈസ് ഇൻസ്‌പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ ഇ സി വാസുദേവൻ സിവിൽ എക്സൈസ് ഓഫീസർമാരായ  കെ എൻ രവി സുരേഷ് പുൽപ്പറമ്പിൽ കെ പി സനേഷ്, ഇ കെ സജേഷ് തുടങ്ങിയവരും എക്സൈസ്  സംഘത്തിൽ ഉണ്ടായിരുന്നു

അഭിപ്രായങ്ങള്‍