വയോമധുരം പദ്ധതി: അപേക്ഷ ക്ഷണിച്ചു






 60 വയസിന് മുകളില്‍ പ്രായമുള്ള ബി പി എല്‍ വിഭാഗത്തിലെ പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.


 പൂരിപ്പിച്ച അപേക്ഷ (ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം) റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ട് സമര്‍പ്പിച്ച് ഗ്ലൂക്കോമീറ്റര്‍ കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.


 അപേക്ഷാ ഫോറം www.sjd.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2712255.


അഭിപ്രായങ്ങള്‍