എം.വി ജയരാജന്റെ ആരോഗ്യനിലയില്‍ പുരോഗതി; അടുത്ത രണ്ടു ദിവസം നിർണ്ണായകമെന്ന് ഡോക്ടർമാർ




കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവില്‍ കഴിയുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യനിലയില്‍ പുരോഗതി. തിങ്കളാഴ്ച വൈകിട്ടോടെയുണ്ടായ നേരിയ പുരോഗതി തുടരുന്നതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതായി മെഡിക്കല്‍ കോളജ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കികോവിഡ് ന്യൂമോണിയ ആയതിനാല്‍ ഗുരുതരാവസ്ഥ കണക്കാക്കി ചികിത്സയും കടുത്ത ജാഗ്രതയും തുടരുകയാണെന്നും ഡോക്ടര്‍മാര്‍.


പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ അത് സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തെ ആരോഗ്യ പുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.


അഭിപ്രായങ്ങള്‍