മട്ടന്നൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

 






കണ്ണൂര്‍: മട്ടന്നൂര്‍ പഴശിയില്‍ സിപിഐഎം നേതാവിന് വെട്ടേറ്റു. പഴശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് രാജേഷിനെ വെട്ടിയത്. സാരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിലേക്ക് കൊണ്ട് പോയി. രാത്രി 8 മണിയോടെയാണ് അക്രമം ഉണ്ടായത്. സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ രാജേഷിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു.അക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി ഐ എം ആരോപിച്ചു 

അഭിപ്രായങ്ങള്‍