കണ്ണൂര്‍ സര്‍വകലാശാലക്ക് അന്താരാഷ്ട്ര അംഗീകാരം; യു.എസ് പേറ്റന്റ് നേടി ബയോടെക്നോളജി-മൈക്രോബയോളജി വിഭാഗം
കാന്‍സര്‍ ചികിത്സക്ക് സഹായകമായേക്കാവുന്ന കണ്ടുപിടിത്തത്തോടെ കണ്ണൂര്‍ സര്‍വകലാശാലക്ക് അന്താരാഷ്ട്ര അംഗീകാരം. യു.എസ് പേറ്റന്റ് നേടി ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗമാണ് അംഗീകാരത്തിെന്റ നിറവിലെത്തിയത്.
യുനൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫിസില്‍നിന്ന് ലഭിച്ച പേറ്റന്റിെന്റ പകര്‍പ്പ് ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗം പ്രഫസര്‍ ഡോ. എ. സാബു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.10 വര്‍ഷത്തെ കഠിനാധ്വാനത്തിെന്റ ഫലമായിട്ടാണ് പ്രഫ. എ. സാബു, പ്രഫ. എം. ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കര്‍ എന്നിവരടങ്ങുന്ന സംഘം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഫാറ്റി ആസിഡ് സിന്തെയ്സിെന്റ (എഫ്.എ.എസ്) പ്രവര്‍ത്തനത്തെ തടയുന്ന എന്‍സെയിം ഇന്‍ഹിബിറ്ററിനെ (രാസാഗ്നി പ്രതിരോധം) രൂപപ്പെടുത്തിയെടുത്തത്.
കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ കാന്‍സര്‍വിരുദ്ധ സാധ്യതയുള്ള ജൈവശാസ്ത്രപരമായ ഏതെങ്കിലും സംയുക്തത്തിന് ഇതിനുമുമ്ബ് യു.എസ് പേറ്റന്റ് നല്‍കിയിട്ടില്ല. എഫ്.എ.എസ് ഇന്‍ഹിബിറ്ററിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മരുന്നുകള്‍ക്ക് നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകളേക്കാള്‍ മികച്ച ഗുണങ്ങളുണ്ടാകുമെന്നതും കുറച്ച് പാര്‍ശ്വഫലങ്ങള്‍ കുറയുമെന്നതും കാന്‍സര്‍ ചികിത്സക്ക് പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ഗവേഷക സംഘം മേധാവി പ്രഫ. എം. ഹരിദാസ് പറഞ്ഞു. നിലവിലെ കണ്ടുപിടിത്തത്തിന് യു.എസ് പേറ്റന്റ് ലഭിച്ചത് കണ്ണൂര്‍ സര്‍വകലാശാലക്ക് ഗവേഷണ മേഖലയിലെ മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള മികച്ച അവസരമാണ് നല്‍കിയിരിക്കുന്നതെന്ന് ഡോ. എ. സാബു പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിെന്റ മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്സിെന്റ സാമ്ബത്തിക സഹായത്തോടെയാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കണ്ണൂരിലെ ഏഴര കടപ്പുറത്തുനിന്ന് ശേഖരിച്ച ഫോര്മിഡിയം എന്ന സൈനോ ബാക്ടീരിയയില്‍നിന്ന് (നീല ഹരിത ആല്‍ഗകള്‍) വേര്‍തിരിച്ചെടുക്കുന്ന തന്മാത്രക്ക് ഫോര്മിഡിന് എന്നാണ് പേരിട്ടിരിക്കുന്നത്. കാന്‍സറിന് പുറമെ ക്ഷയം, അമിതവണ്ണം കുറക്കല്‍ എന്നിവക്കും സഹായകമാകുന്ന രീതിയില്‍ തന്മാത്ര രൂപപ്പെടുത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്ന് ഡോ. പ്രശാന്ത് ശങ്കര്‍ പറഞ്ഞു. മലബാറിെന്റ തീരപ്രദേശങ്ങളിലെ ജൈവസമ്ബത്തിന് ഇത്തരം ഗവേഷണ സാധ്യതകള്‍ ഏറെയാണ്.
വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ സമൂഹത്തിന് ഏറെ മുതല്ക്കൂട്ടായിമാറുമെന്നും പ്രശാന്ത് പറഞ്ഞു. സിന്‍ഡിക്കേറ്റംഗം ഡോ. വി.പി.പി. മുസ്തഫ, ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഇ. ജയദേവി വാര്യര്‍, റിസര്‍ച് ഡയറക്ടര്‍ ഡോ. ജോബി കെ. ജോസ്, രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഇ.വി.പി. മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ