കേളകത്ത് പട്ടിക വർഗ സമുദായക്കാരനെ ഭീഷണിപ്പെടുത്തിയതിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല ; കുറിച്യ മുന്നേറ്റ സമിതി പ്രക്ഷോഭത്തിലേക്ക്



കേളകം ഇല്ലിമുക്ക് കുറിച്യ കോളനിയിലെ റിട്ട ജൂനിയർ സൂപ്രണ്ട് (ഗ്രേഡ് ) പട്ടിക വർഗ  സമുദായക്കാരനായ കെ കുങ്കൻ (പൊരുന്നയിൽ ) പുഴയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കൈയേറ്റം ചെയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത  സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി കൊടുത്തിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കുറിച്യ മുന്നേറ്റ സമിതി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കണ്ണൂർ ജില്ലാ കുറിച്യ മുന്നേറ്റ സമിതി പത്രക്കുറിപ്പിൽ അറിയിച്ചു 

അഭിപ്രായങ്ങള്‍