കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു.
നിലമ്പൂര്‍: നിലമ്പൂരില്‍ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു. ഒറവംപുറം അങ്ങാടിയില്‍ ഇന്നലെ വൈകുന്നേരം രണ്ട് കൂട്ടര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാള്‍ ആക്രമിക്കുന്നത് തടയാന്‍ പോയപ്പോഴാണ് സമീറിന് കുത്തേറ്റത്.
അതേസമയം രാഷ്ട്രീയ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎമ്മാണ് സംഘര്‍ഷത്തിന് പിന്നിലെന്നും ലീഗ് ആരോപിച്ചു. അതേസമയം ഇന്നലെ ഉണ്ടായത് രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നാണ് സിപിഎം വാദം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ