കല്ലമ്ബലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 



കല്ലമ്ബലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. തിരുവനന്തപുരം കല്ലമ്ബലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള കോഴി ഫാമിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജനുവരി 15-നാണ് ശ്യാമളയുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ ബാത്ത്റൂമിനുള്ളില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിലായിരുന്നു ആതിരയുടെ മരണം. ആതിര ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞു. ഇതോടെ, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും മരണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ശ്യാമളയുടെ ആത്മഹത്യ

അഭിപ്രായങ്ങള്‍