പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു
ഈ അധ്യയന വര്‍ഷം ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യമായ പ്രതിമാസ സ്റ്റൈപ്പന്റ് (2020 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ) രണ്ടാം ഘട്ടം വിതരണം ചെയ്യുന്നതിന് സ്‌കൂള്‍ മേധാവികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോറം നമ്പര്‍ ഒന്നില്‍ വിദ്യാര്‍ഥിയുടെ പേര് വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും സഹിതമുള്ള അപേക്ഷ ഫെബ്രുവരി അഞ്ചിനകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0497 2700357.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ