കോളയാട് പെരുവയിൽ കാട്ടാന ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ
കോളയാട് :പെരുവ, ആക്കം മൂല സെറ്റിൽ മെന്റിലെ ചെന്നപ്പൊയിൽ കുമ്പയുടെ കായ്‌ഫലമുള്ള 6 തെങ്ങുകളാണ്കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാന കൂട്ടം നശിപ്പിച്ചത്. യഥാസമയം നഷ്ട പരിഹാരം നൽകുകയോ പ്രതിരോധപ്രവർത്തനങ്ങൾ ഏർപ്പെടുത്തുകയോ വനം വകുപ്പ് ചെയ്യാതെ, കയ്യും കെട്ടി കാഴ്ചക്കരായി നിൽക്കുന്നതിലാണ് ആദിവാസികളായ കർഷകർക്ക് പ്രതിഷേധം .
കൂടാതെ പറക്കാട്, കോളപ്പ, തെറ്റുമ്മൽ, കാലാങ്കണ്ടി, പറക്കുണ്ട്, തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ