ഐ.ഐ.ടി.കളിൽ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) കളിൽ നടത്തുന്ന രണ്ടുവർഷ ഫുൾടൈം, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ശൈലേഷ് ജെ. മേത്ത സ്കൂൾ ഓഫ് മാനേജ്മെന്റ് (ഐ.ഐ.ടി. ബോംബെ), സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ് (ഐ.ഐ.ടി. ജോധ്പുർ), ഇൻഡസ്ട്രിയൽ ആൻഡ് മാനേജ്മെന്റ് എൻജിനിയറിങ് ഡിപ്പാർട്ട്മെന്റ് (ഐ.ഐ.ടി. കാൻപുർ), വിനോദ് ഗുപ്ത സ്കൂൾ ഓഫ് മാനേജ്മെന്റ് (ഐ.ഐ. ടി. ഖരഗ്പുർ), ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഐ.ഐ. ടി. ഡൽഹി, ധൻബാദ്, മദ്രാസ്, റൂർഖി) എന്നിവിടങ്ങളിലാണ് പ്രോഗ്രാം നടത്തുന്നത്.
വിശദമായ പ്രവേശനയോഗ്യത അതതു സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭിക്കും. 2020-ലെ കാറ്റ് സ്കോർ വേണം.
താത്‌പര്യമുള്ള ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം.
അവസാനതീയതി: ജനുവരി 31. കാറ്റ് സ്കോർ പരിഗണിച്ചാകും അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ