കണ്ണൂരില്‍ നടന്നത് വന്‍ മയക്കുമരുന്ന് വേട്ട; യുവതി അടക്കം അറസ്റ്റിലായത് ഏഴു പേര്‍; ലഹരി മാഫിയയുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്





പുതുവത്സരത്തില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം അറസ്റ്റില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ സ്റ്റാമ്ബ് അടക്കമുള്ള മയക്കുമരുന്നുമായി പിടിയിലായത്. കരിമ്ബം സര്‍സയ്യിദ് സ്കൂളിന് സമീപത്തെ കെ. കെ.ഷമീറലി (28), നരിക്കോട്ടെ പി.സി. ത്വയ്യിബ് (28), ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബള യിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍ക്കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ.ഷഹബാസ് (24), പാലക്കാട് കടുച്ചിറയിലെ എം.ഉമ (24) എന്നിവരാണ് പിടിയിലായത്.വിപണിയില്‍ അഞ്ചു ലക്ഷം രൂപ വില മതിക്കുന്ന മയക്കുമരുന്നുകള്‍ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തു. ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ വച്ചായിരുന്നു മയക്കുമരുന്ന് പാര്‍ടിക്കായി കൊണ്ടുവന്ന എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തത്.

അഭിപ്രായങ്ങള്‍