പെരുവ കടൽക്കണ്ടം പാലം : പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതുവരെ താൽക്കാലിക പാലം നിർമ്മിക്കുവാൻ ജില്ലാ പഞ്ചായത്ത്‌ പദ്ധതി തയ്യാറാക്കും.

 



തകർന്ന കടല്കണ്ടം പാലം, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സന്ദർശിച്ചു.പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതുവരെ, ഒറ്റപ്പെട്ടുപോയ പ്രദേശവാസികളുടെ യാത്രപ്രശ്നം പരിഹരിക്കുവാൻ താൽക്കാലിക പാലം നിർമ്മിക്കുവാൻ ജില്ലാ പഞ്ചായത്ത്‌ പദ്ധതി തയ്യാറാക്കും. ഇതിനായി  എക്സിക്യൂട്ടീവ്  എഞ്ചിനീയർ അടുത്തദിവസം പാലം സന്ദർശിക്കും. ഒരു ചെറുവാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലുള്ള താൽക്കാലിക പാലം നിർമ്മിക്കുവാനാണ്, ജില്ലാ പഞ്ചായത്ത്‌ ഉദ്ദേശിക്കുന്നത്  എന്ന് പ്രസിഡണ്ട്‌ പറഞ്ഞു . ജില്ലാഡിവിഷൻ മെമ്പർ ഗീത, കോളയാട് വൈസ്  പ്രസിഡന്റ്‌ സുധീഷ് കുമാർ, വാർഡ് മെമ്പർ റോയ് പൗലോസ്, മറ്റു നാട്ടുകാരും സ്ഥല ത്തുണ്ടായിരുന്നു. നേരത്തെ പെരുവ പാലം നിർമ്മാണആക്ഷൻ കമ്മിറ്റി  ജില്ലാ പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു.

അഭിപ്രായങ്ങള്‍