മണത്തണ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഏകദിന പരിശീലന ക്യാമ്പ് പേരാവൂര്‍ രാജാധാനി മീറ്റിംഗ് ഹാളില്‍ നടന്നു.




മണത്തണ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഏകദിന പരിശീലന ക്യാമ്പ് പേരാവൂര്‍ രാജാധാനി മീറ്റിംഗ് ഹാളില്‍ നടന്നു.  കേരള കോ ഓപ്പറേറ്റിവ് ഡിപ്പോസിറ്റ് ഗ്യാരണ്ടി  ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഐഡന്റിറ്റി കാര്‍ഡ് വിതരണം നടത്തി.ബാങ്ക് വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍,  ബാങ്ക് സെക്രട്ടറി ജയേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  പി വി സുരേന്ദ്രനാഥ്,  പ്രദീപന്‍ മാലോത്ത് എന്നിവര്‍ ക്ലാസ് നയിച്ചു.

അഭിപ്രായങ്ങള്‍