തിയേറ്ററുകള്‍ തുറക്കും; ‘മാസ്റ്ററിന്’ പ്രദര്‍ശനസമയ നിയന്ത്രണത്തില്‍ ഇളവ്; നാളെ ടെസ്റ്റ് സ്‌ക്രീനിങ്ങ്
സംസ്ഥാനത്ത് തീയറ്ററുകള്‍ ഉടന്‍ തുറക്കും. തീയതി ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉപാധികള്‍ അംഗീകരിച്ചതിനാലാണ് ഈ തീരുമാനം. എന്റര്‍ടെയ്ന്റമെന്റ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൂടാതെ വിനോദ നികുതി ഒഴിവാക്കിയാല്‍ 50 സീറ്റിങ്ങിലെ മറി കടക്കാമെന്നും തീരുമാനമായി. തീയറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്.
ഒമ്പത് മണി വരെ തിയേറ്റര്‍ പ്രവര്‍ത്തനമെന്നതില്‍ മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. ഉപാധികള്‍ അംഗീകരിച്ചതിനാല്‍ 13ന് തന്നെ തീയറ്ററുകള്‍ തുറക്കാനാണ് സാധ്യത. നാളെ തീയറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും.
മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്. ഇന്ന് കൊച്ചിയില്‍ വെച്ച് നിര്‍മ്മാതാക്കളുടെ സംഘടമന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മ്മാതാക്കളെയാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നത്. സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്ന കാര്യങ്ങള്‍ ഇവരുമായി ചര്‍ച്ച ചെയ്യും.
ജനുവരി അഞ്ച് മുതല്‍ സംസ്ഥാനത്ത് തീയറ്റര്‍ തുറക്കാം എന്ന മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ വിതരണക്കാരും, നിര്‍മ്മാതാക്കളും നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് മുഖ്യമന്ത്രിയുമായി യോഗം ചേര്‍ന്നത്. ജനുവരി 9ന് കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് ജനറല്‍ബോഡി യോഗത്തില്‍ തീയറ്റര്‍ തുറക്കുന്നില്ലെന്ന തീരുമാനം എടുത്തിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്.
ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ