പഠന സഹായി വിതരണം --- കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം.ജി കോളേജ് ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളേജ് മട്ടന്നൂർ, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം എന്നീ കോളേജുകൾ കോളേജുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ പഠന സഹായി വിതരണം
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം.ജി കോളേജ് ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളേജ് മട്ടന്നൂർ, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ ജനുവരി 23ന് ശനിയാഴ്ച രാവിലെ 10.30 മുതൽ 2.30 വരെ എം.ജി കോളേജ് ഇരിട്ടിയിൽ വെച്ച് വിതരണം ചെയ്യും. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ