കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് തല മെമ്പർഷിപ്പ് വിതരണോദ്ഘാടനവും, മണ്ഡലം സമ്മേളനവും നടത്തി.
കോളയാട് : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് തല മെമ്പർഷിപ്പ് വിതരണോദ്ഘാടനവും, മണ്ഡലം സമ്മേളനവും കോളയാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. കോവിഡ് പശ്ചാലത്തിൽ കലാലയങ്ങൾ തുറക്കാത്ത സാഹചര്യത്തിൽ പ്രാദേശിക തലങ്ങളിൽ യൂണിറ്റ് രൂപീകരണവും, മെമ്പർഷിപ്പ് വിതരണവും നടത്തിവരുകയാണ് കെ.എസ്.യു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെന്റ്. കോർണേലിയൂസ് സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ഡോൺ ജോയിക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അൽജോ ജോർജ് അധ്യക്ഷത വഹിച്ചു. ബിലാൽ ഇരിക്കൂർ, ജോബി കോളയാട്, ഉനൈസ്.കെ, ഷദീദ്.സി, നിഹാദ്.കെ, സിനാൻ എ.പി, അലക്സ്.കെ തുടങ്ങിയവർ നേതൃത്വം നൽകി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ