കോളയാട് സെൻ്റ് കോർണേലിയൂസ് പള്ളിയിലെ തിരുനാൾ ആരംഭിച്ചു
കോളയാട് : കോളയാട് സെൻ്റ് കോർണേലിയൂസ് പള്ളിയിലെ വർഷം തോറും നടത്താറുള്ള ഇടവക മദ്ധ്യസ്ഥനായ വിശുദ്ധകോർണേലിയൂസിൻ്റെയും,വിശുദ്ധ. സെബസ്റ്റ്യാനോസിൻ്റെയും തിരുന്നാൾ ആരംഭിച്ചു. 2021 ജനുവരി 29 മുതൽ 31 വരെ നടക്കുന്ന തിരുന്നാളിന് ഇടവക വികാരി റവ.ഫാദർ ബോണി ഇഗ്നേഷ്യസിൻ്റെ സാന്നിദ്ധ്യത്തിൽ കണ്ണൂർ രൂപതാ വികാരി ജനറാൾ റവ.ഫാദർ മോൺ.ക്ലാരൻസ് പാലിയത്ത് പതാക ഉയർത്തി.തുടർന്ന് ദിവ്യബലിയും നടന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന തിരുനാളാഘോഷങ്ങൾക്ക് സാധാരണ നടത്താറുള്ള പല ചടങ്ങുകളും പരിമിതപ്പെടുത്തിയാണ് ഈ വർഷത്തെ തിരുനാളാഘോഷങ്ങൾ നടത്തുന്നതെന്ന് ഇടവക വികാരി അറിയിച്ചു. ജനുവരി 30 ശനിയാഴ്ച രാവിലെ 9 മണിക്ക് രോഗികൾക്കായുള്ള ദിവ്യബലിക്ക് റവ.ഫാദർ ജോർജ്ജ് അരേച്ചേരിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.വൈകുന്നേരം 4.45 ന് പ്രസുദേന്തി വാഴ്ചയും, തുടർന്ന് 5 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് അറയങ്ങാട് സ്റ്റെയിൻ മൌണ്ട് ആശ്രമം സുപ്പീരിയർ റവ.ഫാദർ യേശുദാസ് തൈപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പുന്നപ്പാലം വിശുദ്ധ അൽഫോൻസാ പള്ളി വികാരി റവ.ഫാദർ.ഡോക്ടർ ജോബി ജേക്കബ്ബ്കാരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.ജനുവരി 31 ഞായറാഴ്ച രാവിലെ 9 മണിക്ക് കോളയാട് സെൻ്റ് കോർണേലിയൂസ് പള്ളി സ്ഥാപിതമായിട്ട് നൂറ് വർഷം തികയുന്നതിൻ്റെ ഭാഗമായുള്ള ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷത്തിൻ്റെ പതാക ഉയർത്തൽ ചടങ്ങ് നടക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിക്ക് എറണാകുളം മഞ്ഞുമ്മൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ റവ.ഫാദർ.തോമസ് മരോട്ടിക്കാപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്ന് അറയങ്ങാട് സ്റ്റെയിൻ മൌണ്ട് ആശ്രമത്തിലെ റവ.ഫാദർ മൈക്കിൾ പുന്നക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തോടെ തിരുന്നാൾ സമാപിക്കും


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ