ബുള്ളറ്റും കാറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

                                           അപകടത്തിന്റെ സി സി ടി വി ദൃശ്യം 
 

കാക്കൂരില്‍ ബുള്ളറ്റും കാറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബാലുശ്ശേരി തുരുത്തിയാട് സ്വദേശി  ഷയാന്‍ അബൂബക്കര്‍(24) ആണ് മരിച്ചത്. 12 ന്  രാവിലെ 8 മണിയോടെ കാക്കൂര്‍ പാലം കഴിഞ്ഞുള്ള പെട്രോ ഗാലറിക്കടുത്താണ് അപകടം. സംഭവം നടന്ന ഉടനെ പരുക്കേറ്റ ഷയാനെ പോലീസ് ജീപ്പില്‍ കയറ്റി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമനാട്ടുകര സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരനാണ് മരണപ്പെട്ട ഷയാന്‍ അബൂബക്കര്‍.



      "ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക"

അഭിപ്രായങ്ങള്‍