സംസ്ഥാന ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ പദവി വിഎസ് അച്യുതാനന്ദന്‍ രാജിവെച്ചു
സംസ്ഥാന ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ പദവി രാജിവെക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ച് വിഎസ് അച്യുതാനന്ദന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് വിഎസ് അറിയിച്ചു.
"തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല" വി എസ് പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ