കോളയാട് പെരുവ-കടൽക്കണ്ടം പാലം പുനർ നിർ മ്മാണത്തിനായി നാട്ടുകാരുടെ കർമ്മസമിതി രൂപീകരിച്ചു
പെരുവ: കടൽ കണ്ടം പാലം പുനർ നിർ മ്മാണത്തിനായി നാട്ടുകാരുടെ കർമ്മസമിതി രൂപീകരിച്ചു. പെരുവ കടൽക്കണ്ടം പൂർണ്ണമായും തകർന്നു പ്രദേശവാസികൾ ഒറ്റപ്പെട്ടതിനാൽ പുതിയ പാലം നിർമ്മിക്കുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ വിപുലമായ കർമ്മസമിതിക്ക് രൂപം നൽകി. പെരുവ പുഴയ്ക്ക് മഴക്കാലത്തിന് മുൻപ് പാലം നിർമ്മിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് യോഗം അധികാരികളോട് അഭ്യർത്ഥിച്ചു. യോഗത്തിൽ ദിലീപ് കെപി, അധ്യക്ഷനായിരുന്നു. റോയ് പൗലോസ്, ശ്രീജിത്ത് ടി. സി, എ. രാമചന്ദ്രൻ, V. ശാന്ത, തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ നിരവധി ആളുകൾ പങ്കെടുത്തു,



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ