കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന്റെ ചില്ല് തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍



കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം. കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.


പ്രതിഷേധക്കാര്‍ക്ക് എതിരെ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. ഇന്നും അക്രണം ഉണ്ടായ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രതിഷേധം ഉയര്‍ത്താനാണ് കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും തീരുമാനം.

നേരത്തെ കെ ബി ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദീപ് കോട്ടാത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ആയിരുന്നു മാര്‍ച്ച്.


പത്തനാപുരം പഞ്ചായത്തില്‍ നാളെ ഹര്‍ത്താലാണ്. എംഎല്‍എയ്ക്ക് എതിരെയാണ് ഹര്‍ത്താല്‍.

അഭിപ്രായങ്ങള്‍