എല്ലാ റേഷൻ കാർഡുടമകൾക്കും വിഷു, ഈസ്‌റ്റർ കിറ്റ് ; 14 ഇനം സാധനങ്ങൾ
നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്‌റ്റർ കിറ്റ് നൽകുന്നത്. നേരത്തെ നൽകിയിരുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ വിഷു-ഈസ്റ്റർ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പഞ്ചസാര –- ഒരുകിലോഗ്രാം, കടല –- 500 ഗ്രാം, ചെറുപയർ –- 500 ഗ്രാം, ഉഴുന്ന് –- 500 ഗ്രാം, തുവരപ്പരിപ്പ് –- 250 ഗ്രാം, വെളിച്ചെണ്ണ –- 1/2 ലിറ്റർ, തേയില –- 100 ഗ്രാം, മുളക്‌പൊടി –- 100 ഗ്രാം, ആട്ട –- ഒരു കിലോഗ്രാം, മല്ലിപ്പൊടി –- 100 ഗ്രാം മഞ്ഞൾപ്പൊടി –- 100 ഗ്രാം, സോപ്പ് –- രണ്ട് എണ്ണം, ഉപ്പ് –- 1 കിലോഗ്രാം, കടുക്/ ഉലുവ –- 100 ഗ്രാം.
ജനുവരി മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് ഇന്നു കൂടി (27-02-2021) വിതരണം ചെയ്യുമെന്ന് സപ്ലൈകോ അറിയിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ