കോളയാട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ആലച്ചേരിയിൽ നടന്ന കൃഷി പാഠശാല 2020-21 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു

 



കോളയാട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ആലച്ചേരി യിൽ വെച്ച് നടന്ന ആത്മ പദ്ധതി പ്രകാരമുള്ള കൃഷി പാഠശാല 2020-21 ബഹുമാനപ്പെട്ട കോളയാട് ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഉമ ടീച്ചറുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.പേരാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാജശ്രീ, കൃഷി ഓഫീസർ റിൻസി റോസ്, കൃഷി അസിസ്റ്റന്റ് ഷാൻ എസ് കെ എന്നിവർ സംസാരിച്ചു. രണ്ടു ദിവസമായി നടത്തുന്ന കൃഷി പാഠശാലയിൽ സംയോജിത കൃഷി, തേനീച്ച കൃഷി,  എന്നീ വിഷയങ്ങളിൽ ശ്രീ എസ് സി ലക്ഷ്മണൻ, ശ്രീ രവീന്ദ്രൻ തൊടീക്കളം എന്നിവർ ക്ലാസുകൾ നടത്തി.തുടർന്നുള്ള ദിവസങ്ങളിൽമത്സ്യ കൃഷി യിൽപരിശീലനവും സംയോജിത കൃഷി തോട്ട സന്ദർശനവും കൃഷിപാഠശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മികച്ച സംയോജിത കൃഷി നടപ്പിലാക്കുന്ന കർഷകരുടെ കൃഷി രീതികൾ തോട്ടത്തിൽ നിന്ന് തന്നെ പഠിക്കുവാനുള്ള രീതിയാണ് കൃഷി പാഠശാലയിലൂടെ നടപ്പിലാക്കുന്നത്

അഭിപ്രായങ്ങള്‍