ഇൻറർനാഷണൽ കോഡിംഗ് കോംപെറ്റിഷൻ , കോഡെവർ 2020 ൽ ഇന്ത്യയിൽ നിന്നും സമ്മാനാര്ഹരായി കണ്ണൂർ പയ്യന്നൂരിലെ കൊച്ചു മിടുക്കികൾ



        ഇൻറർനാഷണൽ കോഡിംഗ് കോപറ്റീഷൻ,  കോഡെവർ 2020 ൽ,ഗേൾസ് ഇൻ സ്റ്റെം വിഭാഗത്തിൽ പയ്യന്നൂർ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എട്ടാം തരം വിദ്യാർത്ഥിനികളായ നേഹ പി,രസിക പി.എന്നിവർ  ഇന്ത്യയിൽ നിന്നും സമ്മാനാര്ഹരായി. തൊണ്ണൂറ്റി ഒൻപതോളം രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ഈ കൊച്ചു മിടുക്കികൾ ഇന്ത്യയിൽ നിന്നും സമ്മാനത്തിനര്ഹരായത് . 

    ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ വണ്ടി സ്റ്റാർട്ട് ആകുന്നതിനു മുൻപേ "ഹെൽമെറ്റ് ധരിച്ചിട്ടില്ല " എന്ന് റിമൈൻഡർ നൽകുന്ന ഹെൽമെറ്റ് ഡിറ്റക്ടർ എന്ന പ്രൊജക്റ്റ് ആണ് ഇവർ  തയ്യാറാക്കിയത് . കുഞ്ഞിമംഗലത്തെ പരിയാരക്കാരൻ സുധീറിന്റെയും സന്ധ്യയുടെയും മകൾ ആണ് രസിക . തായിനേരിയിലെ  സുരേഷ് നിക്കുന്നതിന്റെയും സുജാതയുടെയും മകൾ ആണ് നേഹ .




അഭിപ്രായങ്ങള്‍