*അമ്പതിനായിരം ജലാറ്റിൻ സ്റ്റിക്കും 4500 ഇലക്ട്രിക് ഡിറ്റനേറ്റർ ഉൾപ്പെടെ ഒന്നര കോടിയുടെ വൻ സ്ഫോടക വസ്തുക്കൾ പാലക്കാട് എക്സൈസ് പിടികൂടി*
പാലക്കാട് എക്സൈസ് നർ കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഉഗ്രസ്ഫോടന ശേഷിയുളള സ്ഫോടക വസ്തുക്കൾ പിടികൂടിയത്.
TN69F 5722 ചരക്ക് ലോറിയിൽ കോയമ്പത്തൂർ ഭാഗത്ത് നിന്നും വാളയാർ വഴി അനധികൃത സാധനങ്ങൾ കടത്തിവരുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് പാലക്കാട് സ്ക്വാഡ് ടീമും അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ സ്ക്വാഡ് ടീമും കല്ലടിക്കോട് മുതൽ ഈ വാഹനത്തെ പിൻതുടരുകയും മണ്ണാർക്കാട് നൊട്ടമല വളവിൽ വെച്ച് മണ്ണാർക്ക് സർക്കിൾ& റേഞ്ച് ടീമുകളും പാലക്കാട് സർക്കിൾ ഓഫീസും ടീമും സംയുക്തമായി വാഹനം പിടികൂടി. പഴകിയ കാബേജും മറ്റും ലോറിയുടെ വശങ്ങളിൽ മറച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ രഹസ്യമായി സൂക്ഷിച്ചത് മൂന്ന് നിരകളിലായി 250 കാർട്ടൻ ബോക്സുകളിൽ 50000 ജലാറ്റിൻ സ്റ്റിക്കുകളും മൂന്ന് ബോക്സുകളിൽ 4500 ഇലക്ട്രിക് ഡിക്റ്റനേറ്ററുകളുമാണ് പിടികൂടിയത്. പൊതു കമ്പോളത്തിൽ ഇവയ്ക്ക് ഒന്നര കോടി രൂപ വില കണക്കാകുന്നു. തമിഴ് നാട് LNT റോഡിൽ നിന്നും ലോഡെടുത്ത് മലപ്പുറത്ത് മലപ്പുറത്ത് എത്തിക്കാനാണ് ലോറി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിരുന്നതെന്ന് ചോദ്യം ച്ചെയ്യലിൽ നിന്നും വിവരം ലഭിച്ചു തമിഴ് നാട് സേലം ആത്തൂർ സ്വദേശികളായ ഇളവരശൻ s/o നടരാജൻ(32/2021) കാർത്തിക് s/o സുബ്രമണ്യൻ(26/2021) എന്നിവരെ പോലീസിന് കൈമാറി ഇവർ ലോഡ് എത്തിക്കുന്നതിനുളള ഇടനിലകാരാണ് ലോഡ് മലപ്പുറത്ത് എത്തിച്ചാൽ 5000 രുപ ലഭിക്കുമെന്നും ഇവർ പാഞ്ഞു ഇലക്ക്ഷൻ പ്രഖ്യാപിച്ച വേളയിലുള്ള സ്ഫോടക വസ്തു കടത്ത് അതീവ പ്രാധാന്യം ഉള്ളതാണെന്ന് പൊലിസ് പറഞ്ഞു . ഈ അഭിമാനകരമായ നേട്ടം കൈവരികുന്നതിന് ജില്ലയിലെ അഞ്ച് എക്സൈസ് ഓഫീസുകളിലെ ജീവനകാരുടെ ആത്മാർത്ഥ പരിശ്രമമാണെന്ന്. സർക്കിൾ ഇൻസ്പെക്ടർ pk. സതീഷ് പറഞ്ഞു. റെയ്ഡിൽ *സർക്കിൾ ഇൻസ്പെക്ടർ pk. സതീഷ് സ്ക്വാഡ് ഇൻസ്പക്ടർ A. ഷൗക്കത്തലി, AEC സ്ക്വാഡ് ഇൻസ്പെക്ടർ KS. പ്രശോഭ്,പ്രിവന്റീവ് ഓഫീസർമാരായ S രവികുമാർ , KT. ഷനൂജ് ,N. സന്തോഷ്,എ ജയപ്രകാശൻ, ആർ വേണുകുമാർ,VV. രമേഷ്,NK, ഷാജൂ, മൻസൂർ അലി (ഗ്രേഡ് ) സിഇഒ മാരായ ജയപ്രകാശ്,ബി ഷൈബു, കെ ജ്ഞാനകുമാർ,കെ അഭിലാഷ്, കബീർ, ശ്രുതിഷ്. G, ശ്രീകുമാർ.K. അലി അസ്കർ,എ ബിജു, എക്‌സൈസ് ഡ്രൈവർ കെ ജെ ലൂക്കോസ്, എ.കൃഷ്ണകുമാർ, (എല്ലാവരും AEC സ്‌ക്വാഡ് ) മുരളി മോഹൻ മുജീബ്‌റഹ്‌മാൻ എഅനുരാജ്, മുജീബ് റഹ്മാൻ* എന്നിവർ പരിശോധനയിൽ പങ്കെടുത്തു.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ