പരശുരാം എക്സ്പ്രസ് പത്ത് മാസത്തിന് ശേഷം സർവ്വീസ് പുനരാരംഭിക്കുന്നു;രാവിലെ 6.29നു നാഗർകോവിലേക്കും വൈകുന്നേരം 05.58ന് മംഗളൂരുവിലേക്കും പയ്യന്നൂരിൽ നിന്ന് സർവീസ് ആരംഭിക്കും
കോവിഡിനെ തുടർന്ന് 2020 മാർച്ച് 23 മുതൽ സർവ്വീസ് നിർത്തിവെച്ച തീവണ്ടി മംഗളൂർ - നാഗർകോവിൽ പരശുരാം എക്സ്പ്രസ് പത്ത് മാസത്തിന് ശേഷം ഈ മാസം 11 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു. ദിവസേനയുള്ള ഈ തീവണ്ടിക്കും മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രയ്ക്ക് അനുവദിക്കുന്നത്. മംഗളൂരിൽ നിന്ന് നാഗർകോവിലേക്ക് പോകുന്ന പരശുരാംഎക്സ്‌പ്രസ് ഈ മാസം 11മുതൽ രാവിലെ 06.29നും തിരിച്ച് നാഗർകോവിലിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുരാം എക്സ്പ്രസ് ഈ മാസം12 മുതൽ വൈകുന്നേരം 05.58 നും പയ്യന്നൂരിൽ എത്തും.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ