രാജ്യത്തെ സജീവ കോവിഡ് കേസുകളിൽ 70% കേരളത്തിലും മഹാരാഷ്ട്രയിലും-കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള സജീവ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളിൽ പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും 251 ജില്ലകളിൽ മൂന്നാഴ്ചക്കിടെ ഒരു കോവിഡ് മരണവും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
കോവിഡ് മൂലം രാജ്യത്തുണ്ടായിട്ടുള്ള മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്സിൻ വിതരണത്തിനായി രാജ്യത്തുടനീളം 5912 സർക്കാർ ആശുപത്രികളും 1239 സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇതുവരെയായി 45.93 ലക്ഷം പേർക്കാണ് വാക്സിൻ വിതരണം ചെയ്തത്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനമാണെന്നും പോസ്റ്റീവിറ്റി നിരക്ക് 5.42 ശതമാനമായി കുറഞ്ഞെന്നും മന്ത്രാലയം അറിയിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ