ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു




ബോളിവുഡ് നടൻ രാജീവ് കപൂർ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകൾ പ്രകടപ്പിച്ചതിനെ തുടർന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രശസ്ത നടൻ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂർ. അന്തരിച്ച നടൻ ഋഷി കപൂർ, രൺധീർ കപൂർ എന്നിവർ സഹോദരങ്ങളാണ്. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂർ, കരീന കപൂർ, റൺബീർ കപൂർ തുടങ്ങിയവർ ബന്ധുക്കളാണ്

അഭിപ്രായങ്ങള്‍