തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം, മര്യാദയോടെ പെരുമാറി; മൂന്ന് പേരെ സംശയിക്കുന്നുവെന്നും പ്രവാസി വ്യവസായി
കണ്ണൂര്‍: തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമെന്ന് നാദാപുരത്തെ പ്രവാസി വ്യവസായി. ഏഷ്യാനെറ്റ് ന്യൂസിനോട് ഭീതിതമായ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. കണ്ണും കൈയ്യും കെട്ടി വാഹനത്തില്‍ കടത്തിക്കൊണ്ടു പോയി. ഖത്തറിലെ ബിസിനസുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകല്‍. ഇന്നോവയില്‍ മുഖം മറച്ച അഞ്ചംഗ സംഘമാണ് തന്നെ കൊണ്ടുപോയത്. കണ്ണും വായയും കൈയും കാലും കെട്ടി ഡിക്കിയില്‍ ഇട്ടു. രണ്ടരമണിക്കൂര്‍ യാത്ര ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
"2016 ല്‍ നടന്ന സംഭവമാണെന്ന് പറഞ്ഞു. സത്യം പറയണമെന്ന് പറഞ്ഞു. സത്യമല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബോസ് വിടാന്‍ പറഞ്ഞു എന്ന് പറഞ്ഞാണ് വിട്ടത്.താനോ ബന്ധുക്കളോ പണം കൊടുത്തിട്ടില്ല. എങ്ങനെ തന്നെ മോചിപ്പിച്ചു എന്നറിയില്ല. മലയാളികളായ മൂന്ന് ബിസിനസ് പങ്കാളികളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. രാമനാട്ടുകരയ്ക്കടുത്ത് വെച്ച് 500 രൂപ തന്ന് കെട്ടഴിച്ച് വിടുകയായിരുന്നു. ഒരു ചെറിയ വീട്ടിലെ മുറിയിലാണ് ചോദ്യം ചെയ്തത്.'
പയ്യോളി സ്വദേശി നിസാര്‍, കണ്ണൂര്‍ സ്വദേശികളായി അലി, റഹിസ് എന്നിവരെ സംശയിക്കുന്നതായി അഹമ്മദ് പറഞ്ഞു. 'താനാര്‍ക്കും പണം കൊടുക്കാനില്ല. തനിക്ക് ഒരു കോടിയിലേറെ പലരില്‍ നിന്ന് കിട്ടാനുണ്ട്. തട്ടിക്കൊണ്ടുപോയവരുടെ ഭാഷ തൃശൂര്‍, കാസര്‍കോഡ് ഭാഷയാണ്. ക്വട്ടേഷന്‍ സംഘം ഒരു കണക്ക് കാണിച്ചു. ജോലിക്ക് നിര്‍ത്തിച്ച മാനേജറാണ് പയ്യോളി സ്വദേശി നിസാര്‍. റഹീസ്, അലി എന്നിവര്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളാണ്. കുറേ നാളുകളായി ഈ സംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. തന്റെ എല്ലാ വിവരങ്ങളും അവര്‍ക്ക് അറിയാമായിരുന്നു. ഇച്ചാ ഇച്ചാ എന്നാണ് തട്ടിക്കൊണ്ടുപോയവര്‍ വിളിച്ചത്. പിടിച്ച് കൊണ്ടുപോകുമ്ബോ ഒരു തവണ മര്‍ദ്ദിച്ചതൊഴിച്ചാല്‍ പിന്നീട് മര്യാദയോടെ പെരുമാറി. ഭക്ഷണം തന്നിരുന്നു.'
'നിസാര്‍ എന്ന മാനേജറാണ് റഹീസിനെയും അലിയെയും കമ്ബനിയില്‍ ചേര്‍ത്തത്. നിസാര്‍ എനിക്കെതിരായി ഒരു കമ്ബനി ഖത്തറില്‍ തുടങ്ങി. സ്പോണ്‍സര്‍ നിസാറില്‍ നിന്ന് എല്ലാം എഴുതിവാങ്ങിയിരുന്നു. ഈ മൂന്നു പേരോട് മാത്രമാണ് വ്യാപാര തര്‍ക്കം ഉണ്ടായത്,' എന്നും അഹമ്മദ് പറഞ്ഞു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ