ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി മൂന്നരക്കോടി രൂപ നഷ്‌പ്പെട്ടു.
കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് ഉള്‍പ്പെടെ മൂന്നരക്കോടി രൂപ നഷ്‌പ്പെട്ടു. 2,70,000 രൂപ നഷ്ടപ്പെട്ട പടന്നക്കാട്ടെ വീട്ടമ്മയുടെ പരാതിയില്‍ മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോംഗ് റിച്ച് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമുടമ ബിലാല്‍ ഗഫൂറിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. പടന്നക്കാട്ടെ ഷാഹിദയാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. പടന്നക്കാട് പരിസരങ്ങളിലെയും, കാഞ്ഞങ്ങാട് ഉള്‍പ്പെടെ കാസര്‍കോടിന്റെ പലഭാഗത്ത് നിന്നുമുള്ള നൂറ് കണക്കിനാളുകള്‍ ഈ തട്ടിപ്പില്‍ കുടുങ്ങി. പതിനായിരം രൂപ മുതല്‍ ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടപ്പെട്ടത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വന്‍ തുക തട്ടിയെടുത്തിട്ടുണ്ട്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ