വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കാസര്‍കോട്: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബോവിക്കാനത്താണ് ദാരുണ സംഭവമുണ്ടായത്. ബോവിക്കാനം തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏക മകന്‍ മുഹമ്മദ് സാബിര്‍ (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ടി വി സ്റ്റാന്‍ഡില്‍ പിടിച്ച് വലിക്കുകയായിരുന്നു. ടിവി ദേഹത്തുവീണു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കുട്ടി ടിവിയുടെ അടിയില്‍ കുടുങ്ങി കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കു ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ