പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം, തപാല്‍ വോട്ട് എത്തിക്കാന്‍ ടീം; നിയമസഭാ തെരഞ്ഞെടുപ്പിന് മാറ്റങ്ങള്‍
തിരുവനന്തപുരം: പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നതടക്കം നിയമസഭാ തെരഞ്ഞെടുപ്പിന് പുതിയ മാറ്റങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. തപാല്‍ വോട്ട് എത്തിക്കാന്‍ പ്രത്യേക ടീം എന്നതടക്കം വേറെയും നിര്‍ദ്ദേശങ്ങളുണ്ട്. ഇവയെല്ലാം രാഷ്ട്രീയ കക്ഷി നേതാക്കളുമായി കൂടിയാലോചിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തുമ്ബോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹന ജാഥകള്‍ക്ക് പരമാവധി അഞ്ച് വാഹനങ്ങളാകും അനുവദിക്കുക. അടുത്ത ജാഥ ഒരെണ്ണം പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷമേ അനുവദിക്കൂ. ഇത്തവണ ഓണ്‍ലൈന്‍ ആയി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.ഓണ്‍ലൈനായി നല്‍കുന്നവര്‍ അതു ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം.
തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി കെട്ടിവെക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമുണ്ടാകും. തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീം രൂപീകരിക്കും. തപാല്‍ വോട്ടിന് ആഗ്രഹിക്കുന്നവര്‍ 12-ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ചു ദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം. ഇത്തരത്തില്‍ തപാല്‍ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തില്‍ വരണാധികാരി തയാറാക്കും.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ