ടിക് ടോക് താരം സമിർ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ
മഹാരാഷ്ട്ര: ടിക് ടോക് താരത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇരുപത്തി രണ്ടു വയസുള്ള ടിക് ടോക് താരം സാമിർ ഗെയ്ക് വാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് സാമിറിന്റെ ഒരു ബന്ധുവാണ് ഇത് സംബന്ധിച്ച വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചതെന്ന് ലോനികന്ദ് പൊലീസ് സ്റ്റേഷൻ ഡ്യൂട്ടി ഓഫീസർ പ്രഫുല്ല ഗെയ്ക് വാദ് പറഞ്ഞു.
വാഘോളിയിലെ കേസ്നന്ദ് റോഡിലുള്ള താമസ സ്ഥലത്താണ് സമീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീറിന്റെ സുഹൃത്താണ് ആദ്യം ഇത് കണ്ടത്. തുടർന്ന് സമീറിന്റെ സുഹൃത്ത് സമീറിന്റെ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ലൈഫ് ലൈൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ