പോലീസ് സേനയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നു: മുഖ്യമന്ത്രി




 പോലീസ് സേനയിൽ  കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി . കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരംഭ ഘട്ടത്തില്‍ 25 വനിതകൾ ഉൾപ്പെടെ 100 പോലീസ് കോണ്‍സ്റ്റബിള്‍മാർ അടങ്ങുന്ന ബറ്റാലിയന്‍ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി 100 പോലീസ് കോണ്‍സ്റ്റബിളിന്‍റെതടക്കം 113 തസ്തികകള്‍ സൃഷ്ടിക്കും എന്നും  ഫേസ്ബുക് പോസ്റ്റിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു 


അഭിപ്രായങ്ങള്‍