മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഫോട്ടോഗ്രാഫി വിലക്ക് നീക്കി




 സംസ്ഥാനത്തെ സർക്കാർ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഇനി സന്ദർശകർക്ക് പടമെടുക്കുന്നതിൽ വിലക്കില്ല പുരാവസ്തു പുരാരേഖാ, മ്യൂസിയം വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിലാണ്  വിലക്ക് നീക്കിയത്  വകുപ്പുമേധാവികളുടെ യോഗമാണ് ഈ ആവശ്യമുന്നയിച്ചത്  ഇതനുസരിച്ച് നിലവിലുള്ള ഫോട്ടോഗ്രാഫി-വീഡിയോഗ്രഫി സംബന്ധമായ പൊതുനിരോധനം സർക്കാർ നീക്കം ചെയ്തു. എന്നാൽ മ്യൂസിയത്തിനുള്ളിൽ ചിത്രമെടുക്കുന്നതിന് ഫ്ലാഷ് ഉപയോഗിക്കാൻ പാടില്ല. പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രഫിക്കും പ്രത്യേക അനുമതി വാങ്ങണം.

അഭിപ്രായങ്ങള്‍