കെ.എസ്.ആര്.ടി.സിയുടെ ആദ്യ പെട്രോള്‍ പമ്ബുകള്‍ മൂന്നിടങ്ങളില്‍
ഇന്ധനവില്പന മേഖലയിലേക്കിറങ്ങുന്ന കെ.എസ്.ആര്.ടി.സിയുടെ പെട്രോള്‍പമ്ബുകള്‍ ആദ്യമാരംഭിക്കുന്നത് കോഴിക്കോട്, കണ്ണൂര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനുകളില്‍. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിെന്റ ഭാഗമായാണ് കെ.എസ്.ആര്.ടി.സി പുതിയ പദ്ധതി തീരുമാനിച്ചത്.
ഇതിനാവശ്യമായ ഭൂമി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് സ്വന്തമായുണ്ട്. കോഴിക്കോടും കണ്ണൂരും പെരിന്തല്‍മണ്ണയിലും അത്യാധുനിക പമ്ബുകള്‍ ഒരുക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണ് പൈലറ്റ് പദ്ധതിക്ക് മൂന്നു കേന്ദ്രങ്ങളെ തിരഞ്ഞെടുത്തത്.പെേട്രാള്‍, ഡീസല്‍ എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതിവാതകം), സി.എന്‍.ജി (സമ്മര്‍ദിത പ്രകൃതിവാതകം) ഇലക്ട്രിക് റീചാര്‍ജ് സ്റ്റേഷന് തുടങ്ങി വിപുലമായ പദ്ധതിയാണ് കെ.എസ്.ആര്.ടി.സി ആസൂത്രണം ചെയ്യുന്നത്.
ഇതിനുവേണ്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പകല്‍സമയവും കെ.എസ്.ആര്.ടി.സിക്ക് കണ്‍സ്യൂമര്‍ പമ്ബില്‍നിന്നു രാത്രിയും ഡീസല്‍ നിറക്കാന്‍ സൗകര്യമുണ്ടാവും.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ