ദേശീയ പണിമുടക്ക് - ഫെബ്രുവരി മൂന്നിന് വൈദ്യുതി ജീവനക്കാരുടെ ദേശീയ പണിമുടക്ക്



വൈദ്യുതി വിതരണ മേഖലയെ സമ്പൂർണ്ണമായി സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിടുന്ന ഇലെക്ട്രിസിറ്റി ഭേദഗതി ബില്ല് 2020 സ്റ്റാൻഡേർഡ് ബിഡിങ് ഡോക്യൂമെന്ററും പിൻവലിക്കുക, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും വൈദ്യുത വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ഉപേക്ഷിക്കുക , വിവിധ സംസഥാനങ്ങളിൽ വിഭജിക്കപ്പെട്ട വൈദ്യുതി മേഖല കേരളം , ഹിമാചൽ പ്രദേശ് മാതൃകയിൽ പുനഃ സംയോജനം നടത്തുക , പഴയ പെൻഷൻ പദ്ധതി പുനഃ സ്ഥാപിക്കുക , പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക , നിർബന്ധിത വിരമിക്കൽ വൈദ്യുതി മേഖലയിൽ നടപ്പിലാക്കാതിരിക്കുക , കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക , തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക,  ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും കർഷകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും വൈദ്യുതി ജീവനക്കാർ ഫെബ്രുവരി മൂന്നിന് NCCOEEE യുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് നടത്തും 

അഭിപ്രായങ്ങള്‍