റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഓഫീസര്‍





റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി(ഡിആര്‍) ജനറല്‍ 270, ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി(ഡിആര്‍) ഡിഇപിആര്‍ 29, ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി(ഡിആര്‍) ഡിഎസ്‌ഐ എം 23 എന്നിങ്ങനെ ഒഴിവുണ്ട്. ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി(ഡിആര്‍) ജനറല്‍ യോഗ്യത 60 ശതമാനം മാര്‍ക്കോടെ ബിരുദം.ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി(ഡിആര്‍) ഡിഇപിആര്‍ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്/ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ്/ഫിനാന്‍സ് വിഷയങ്ങളിലേതെങ്കിലുമൊന്നില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി(ഡിആര്‍) ഡിഎസ്‌ഐഎം യോഗ്യത സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫോമാറ്റിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം.

പ്രായം 21–-30. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം പൂര്‍ണമായും ഓണ്‍ലൈന്‍ പരീഷയാണ്. രണ്ടാം ഘട്ടം ഓണ്‍ലൈന്‍ പരീക്ഷയും എഴുത്ത് പരീക്ഷയുമുണ്ട്. ഒന്നാംഘട്ട പരീക്ഷക്ക് കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവ കേന്ദ്രങ്ങളാണ്. രണ്ടാം ഘട്ട പരീക്ഷക്ക് കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രങ്ങള്‍ www.rbi.org.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 15 രാത്രി 12വരെ. യോഗ്യത, പ്രായം അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരം വെബ്സൈറ്റില്‍.


സെക്യൂരിറ്റി

ഗാര്‍ഡ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ 241 ഒഴിവുണ്ട്. വിമുക്തഭടന്മാര്‍ക്കാണ് അവസരം. തിരുവനന്തപുരം 3, അഹമ്മദാബാദ് 7, ബംഗളൂരു 12, ഭോപ്പാല്‍ 10, ഭുവനേശ്വര്‍ 8, ചണ്ഡീഗഡ് 2, ചെന്നെ 22, ഗുവാഹത്തി 11, ഹൈദരാബാദ് 3, ജയ്പൂര്‍ 10, ജമ്മു 4, കാന്‍പൂര്‍ 5, കൊല്‍ക്കത്ത 15, ലഖ്നൗ 5, മുംബൈ 84, നാഗ്പൂര്‍ 12, ന്യൂഡല്‍ഹി 17, പട്ന 11 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം. ബിരുദവും അതിന് മുകളില്‍ യോഗ്യതയുമുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 12. വിശദവിവരത്തിന് www.opportunities.rbi.org.in

അഭിപ്രായങ്ങള്‍