കെ ഫോണ്‍ ഉദ്ഘാടനം അടുത്തയാഴ്ച; ആദ്യഘട്ട സേവനം ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്



സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം അടുത്തയാഴ്ച. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് സേവനം നല്‍കുന്നത്. എന്നാല്‍ സംസ്ഥാനത്തെങ്ങ്ങും കെ ഫോണ്‍ നേരിട്ട് വീടുകളില്‍ ഇന്‍റര്‍നെറ്റ് സേവനം നല്‍കില്ല.


പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുളള കേരളാ ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് അഥാവ കെ ഫോണാണ് നിലവില്‍ വരുന്നത്. ഇതിന്‍റെ ആദ്യഘട്ട ഉദ്ഘാടനം അടുത്തയാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാ‍ട് ജില്ലകളിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകളാക്കാകും ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക.വരുന്ന ജൂലൈയോടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം.


ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും കെ ഫോണ്‍ നേരിട്ട് ഇന്‍റര്‍നെറ്റ് സേവനം നല്‍കുമെങ്കിലും വീടുകള്‍ക്ക് നല്‍കില്ല. കെ ഫോണിന്‍റെ പ്രധാന ഫൈബര്‍ ഒപ്റ്റിക്സ് ശ്യംഖലയില്‍ നിന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അടക്കമുളള പ്രദേശിയ ശ്യംഖലകള്‍ക്ക് നിശ്ചിക തുക നല്‍കി വിതരാണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശ്യംഖലകളാകും ഇന്‍റര്‍നെറ്റ് സേവനം വീടുകളില്‍ എത്തിക്കുക. വീടുകളില്‍ നിന്ന് എത്ര തുക ഈടാക്കണമെന്ന് ഈ പ്രാദേശിക വിതരണ ശ്യംഖലകള്‍ക്ക് തീരുമാനിക്കാം.


കെ ഫോണ്‍ പദ്ധതി നിലവില്‍ വരുന്നതോടെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നെറ്റ് വര്‍ക് സെന്‍റര്‍ ഉണ്ടെങ്കിലും സാങ്കേതികമായ മുഴുവന്‍ പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നത് കൊച്ചി ഇന്‍ഫോമപാ‍ര്‍ക്കിലാണ്.


അഭിപ്രായങ്ങള്‍