കോളയാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഉൾപ്പടെ നാലുപേർ കോൺഗ്രസിൽ നിന്നും രാജി വെച്ചു



കോളയാട്: കോൺഗ്രസ് കോളയാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ദിവാകരൻ ഉൾപ്പടെ നാല് പേർ പാർട്ടിയിൽ നിന്ന് രാജിവെച്ചു.ജില്ലാ ബ്ലോക്ക് കോൺഗ്രസ് നേതാക്കളുടെ നെറികേടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കെ.ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.പി.പുരുഷോത്തമൻ, മണ്ഡലം സെക്രട്ടറി ജി.ശ്രീനിവാസൻ, കളത്തിൽ സതീശൻ എന്നിവരും പാർട്ടിയിൽ നിന്ന് രാജിവെച്ചു.തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഏകപക്ഷീയമായ തീരുമാനത്തിലും നേതാക്കൾ പ്രതിഷേധം അറിയിച്ചു  .പല തവണ ഡി സി സി പ്രസിഡന്റിന്  പരാതി നൽകിയിട്ടും ചർച്ച ചെയ്തു പരിഹരിക്കാൻ പോലും തയാറായില്ല എന്നും ആരോപിച്ചു .

അഭിപ്രായങ്ങള്‍