നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള :മാണി സി കാപ്പന്‍ എംഎല്‍എ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.



പാലാ നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി വിട്ട മാണി സി കാപ്പന്‍ എംഎല്‍എപുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കോണ്‍ഗ്രസില്‍ ചേരണമെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം അവഗണിച്ചാണ് മാണി സി കാപ്പന്റെ നീക്കം. യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അദ്ദേഹം മൂന്ന് സീറ്റുകള്‍ ചോദിക്കുമെന്നും അറിയിച്ചു. എന്‍സിപി വിട്ട് നിരവധി പേരാണ് മാണി സി കാപ്പനൊപ്പം ചേരുന്നത്.ഇത് അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് പകരുകയാണ്. മറുഭാഗത്ത് എന്‍സിപി കൂടുതല്‍ ക്ഷീണിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങള്‍