ആലപ്പുഴ വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.




ആലപ്പുഴ∙ ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ ത‌ട്ടാംപറനമ്പ് നന്ദു (22)വാണ് വെ‌‌ട്ടേറ്റു മരിച്ചത്. പ്രദേശത്ത് ആർഎസ്എസ്– എസ്ഡിപിഐ സംഘർഷത്തിനിടെയാണു നന്ദു മരിച്ചത്.

മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരുക്കേറ്റു. വയലാറിൽ പൊലീസിനെ വിന്യസിച്ചു.രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം.

ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ നന്ദു വെട്ടേറ്റു മരിച്ചെന്നാണു പ്രാഥമിക വിവരം.


അഭിപ്രായങ്ങള്‍