പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചു.



കേരള പബ്ലിക് സർവീസ് കമ്മിഷൻ റൂൾസ് ഓഫ് പ്രൊസീജയറിലെ ചട്ടം 13 ന്റെ അഞ്ചാം പ്രൊവിസോ പ്രകാരം 05.02.2021 ന് ചട്ടപ്രകാരം കാലാവധി

പൂർത്തിയാക്കി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾ 6 മാസം കൂടി ദീർഘിപ്പിച്ചു. 05.02.2021 മുതൽ 03.08.2021 വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും 04.08.2021 വരെ സജീവമായി നിലനിർത്തുവാൻ തീരുമാനിച്ചു. ദീർഘിപ്പിക്കുന്ന എല്ലാ റാങ്ക്പട്ടികകൾക്കും 04.08.2021 വരെയോ ഈ തസ്തികകൾക്ക് പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ ഏതാണോ ആദ്യം അന്നുവരെ കാലാവധി ലഭിക്കും. 493 റാങ്ക് ലിസ്റ്റുകളാണ് ദീർഘിപ്പിക്കുന്നവയിൽ

ഉൾപ്പെടുന്നത്.

അഭിപ്രായങ്ങള്‍